Advertisement

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ച് മുഹമ്മദ് ഷാഫി

July 7, 2021
1 minute Read
muhammad shafi

കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഇന്ന് ചോദ്യംചെയ്യലിന് ഹാജരാവാന്‍ കഴിയില്ലെന്ന് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസിനെ അറിയിച്ചു. കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഇന്ന് ഹാജരാവാന്‍ കഴിയില്ലെന്ന് മറുപടിയാണ് മുഹമ്മദ് ഷാഫി കസ്റ്റംസിന് നല്‍കിയത്. അതേസമയം അര്‍ജുന്‍ ആയങ്കിയെ വീണ്ടും കസ്റ്റഡിയിലെടുക്കാന്‍ കസ്റ്റംസ് ഒരുങ്ങി. മുഹമ്മദ് ഷാഫിയെയും കൊടി സുനിയേയും ചോദ്യം ചെയ്തതിന് ശേഷം ആയിരിക്കും കസ്റ്റഡി അപേക്ഷ നല്‍കുക.

അഭിഭാഷകരുമായി കസ്റ്റംസ് സൂപ്രണ്ട് കൂടിയാലോചന നടത്തി. അര്‍ജുനെ ഒരിക്കല്‍ കൂടി കസ്റ്റഡിയില്‍ കിട്ടിയാല്‍ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

Story Highlights: karipur gold smuggling, muhammed shafi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top