‘സമാനതകളില്ലാത്ത അഭിനയ പ്രതിഭ’; ദിലീപ് കുമാറിന്റെ വിയോഗത്തില്‍ അനുശോചനവുമായി നരേന്ദ്ര മോദി

അന്തരിച്ച നടന്‍ ദിലീപ് കുമാര്‍ സമാനതകളില്ലാത്ത അഭിനയ പ്രതിഭയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ചലച്ചിത്ര ഇതിഹാസമായി അദ്ദേഹം എക്കാലവും ഓര്‍മിക്കപ്പെടും -നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.ഇന്ന് രാവിലെയോടെയാണ് ബോളിവുഡ് ഇതിഹാസ താരമായ ദിലീപ് കുമാര്‍ (98) വിടപറഞ്ഞത്.
അഭിനയ മികവിലൂടെ തലമുറകളായുള്ള പ്രേക്ഷകരെ അദ്ദേഹം ആരാധകരാക്കി മാറ്റി. സാംസ്‌കാരിക ലോകത്തിന് കനത്ത നഷ്ടമാണ് ദിലീപ് കുമാറിന്റെ വിയോഗം. കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും ആരാധകരേയും അനുശോചനമറിയിക്കുന്നതായും മോദി പറഞ്ഞു.
മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ബുധനാഴ്ച ശ്വാസതടസ്സത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here