Advertisement

എസ്.ഐ ആനി ശിവയെ അപമാനിച്ചെന്ന പരാതി; അഭിഭാഷക സംഗീത ലക്ഷ്മണയ്‌ക്കെതിരെ കേസ്

July 8, 2021
1 minute Read

എസ്.ഐ ആനി ശിവയെ അപമാനിച്ചെന്ന പരാതിയിൽ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്‌ക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന ആനി ശിവയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് സംഗീത ലക്ഷ്മണയ്‌ക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഐ.ടി ആക്ട് നിയമപ്രകാരവുമാണ് കേസ്.

സംഗീത ലക്ഷ്മണ സോഷ്യൽ മീഡിയ വഴി പങ്കുവച്ച പോസ്റ്റാണ് കേസിനാസ്പദമായത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എസ്.ഐ ആയി ആനി ശിവ ചുമതലയേറ്റതിന് പിന്നാലെയായിരുന്നു സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ്. കയ്യിലിരിപ്പുകൊണ്ട് സ്വന്തം ജീവിതം നശിപ്പിച്ചവർ മറ്റുള്ളവരുടെ ചുമതല എങ്ങനെ ഏറ്റെടുക്കും എന്ന തരത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. സംഭവം വിവാദമായിരുന്നു.

Story Highlights: Sangeetha Lakshmana, Annie shiva

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top