Advertisement

ഡൽഹിയിലെ സി ബി ഐ ആസ്ഥാനത്ത് തീപിടിത്തം

July 8, 2021
0 minutes Read

ന്യൂഡൽഹി: ഡൽഹിയിലെ സെൻട്രൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ(സി ബി ഐ) ആസ്ഥാനത്ത് തീപിടിത്തം.ദില്ലിയിലെ സി ബി ഐ ഓഫീസ് ആസ്ഥാനത്ത് തീപിടിത്തം. നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഓഫീസിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്.

ആര്‍ക്കും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. തീ പടര്‍ന്നതിന്റെ കാണം വ്യക്തമായിട്ടില്ല. പാര്‍ക്കിംഗില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പുക ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാര്‍ കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയോടിയതിനാല്‍ വലിയ അപകടം ഒഴിവായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top