കൊവിഡ് കേസുകളില്‍ വര്‍ധന; എറണാകുളത്ത് വിവിധയിടങ്ങളില്‍ കടുത്ത നിയന്ത്രണം

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ മരട് നഗരസഭയിലും ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും കടുത്ത നിയന്ത്രണം. കാറ്റഗറി ഡി യില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളിലാണ് കടുത്ത നിയന്ത്രണം.
എ, ബി, സി കാറ്റഗറികള്‍ക്ക് പോസിറ്റിവിറ്റി നിരക്കനുസരിച്ച് ഇളവുകളുണ്ട്. ഇന്നലെ 1727 പേര്‍ക്കാണ് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ജില്ല പ്രതിദിന കൊവിഡ് കണക്കില്‍ രണ്ടാം സ്ഥാനത്തായിരുന്നു. മരടില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണാണെന്നും വിവരം.
അതേസമയം സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ജിംനേഷ്യങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. എ, ബി, സി കാറ്റഗറികളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കാം. ഹോട്ടലുകളില്‍ രാത്രി 9.30 വരെ പാഴ്‌സല്‍ സര്‍വീസുണ്ടാകും. ഓട്ടോറിക്ഷകള്‍ രണ്ട് യാത്രക്കാരെ കയറ്റി ഓടിക്കാം.
Story Highlights: ernakulam, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here