സര്‍ക്കാരിന് പരോക്ഷ പ്രശംസ; കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ അടിമുടി പൊളിച്ചെഴുത്ത് വേണം: കെ മുരളീധരന്‍

സംസ്ഥാന സര്‍ക്കാരിനെ പരോക്ഷമായി പ്രശംസിച്ച് കെ മുരളീധരന്‍ എംപി. വിശക്കുന്നവന്റെ മുന്നില്‍ അന്നം എത്തിക്കുന്നവര്‍ക്കൊപ്പം ജനം നില്‍ക്കും. വിശന്ന് വലയുന്ന ജനം ഒരിക്കലും സ്വര്‍ണക്കടത്ത് വിവാദം തേടിപ്പോകില്ല.
മരം മുറിച്ചത് ആരെന്നല്ല, കിറ്റ് ആര് നല്‍കുന്നു എന്നതാണ് ജനത്തിന്റെ പ്രശ്‌നം. ജനങ്ങള്‍ക്ക് വലുത് ഭക്ഷ്യകിറ്റാണ്. സമുദായ നേതാക്കള്‍ കീശയിലാണെന്ന് കോണ്‍ഗ്രസ് തെറ്റിദ്ധരിച്ചെന്നും കോഴിക്കോട് വച്ച് മുരളീധരന്‍ പറഞ്ഞു. എല്ലാ ജാതിമത സമുദായ മാനദണ്ഡവും പാലിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്നോട്ട് പോയത്. എന്നാല്‍ കോണ്‍ഗ്രസിനെ എന്‍എസ്എസ് ഒഴികെയുള്ളവര്‍ കൈവിട്ടു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാവരെയും പോയി കണ്ട് പിന്തുണ ഉറപ്പിച്ചുവെന്നും കെ മുരളീധരന്‍.
കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ അടിമുടി പൊളിച്ചെഴുത്ത് വേണമെന്നും കെ മുരളീധരന്‍ എംപി. ശൈലിയിലും ഘടനയിലും മാറ്റമുണ്ടാകണം. കെ കരുണാകരന്റെ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കവെയാണ് വിമര്‍ശനം.
Story Highlights: k muraleedharan, kerala government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here