കലാധരന് കാരുണ്യ സ്പർശം; തുടർ ചികിത്സയ്ക്കുള്ള ധനസഹായം കൈമാറി ഷൊർണൂർ സ്വദശിനി

വാഹനാപകടത്തിൽ പരുക്കേറ്റ് കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ട പാലക്കാട് അയിലൂർ സ്വദേശി കലാധരന് കാരുണ്യ സ്പർശം. ഷൊർണൂർ സ്വദേശി ജെസി എബ്രഹാമാണ് തുടർ ചികിത്സയ്ക്ക് വേണ്ട 3 ലക്ഷം രൂപ നൽകിയത്. 24 വാർത്തയിലൂടെയാണ് കലാധരന്റെ കുടുംബത്തിന്റെ ദുരിതം പുറം ലോകമറിഞ്ഞത്.
2019ലെ ശിശുദിനത്തിലാണ് ഓട്ടോ ഡ്രൈവറായിരുന്ന കലാധരന്റെ കാലുകൾ തളർത്തിയ അപകടം. നാട്ടുകാരുടെ സഹായത്താൽ 20 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ ചികിത്സയാൽ ജീവിതത്തിലേക്ക് മടങ്ങിയെത്തി. തുടർ ചികിത്സയ്ക്ക് പണമില്ലാതെ ദുരിതത്തിലായിരുന്നു കലാധരന്റെ കുടുംബം.
ഭാര്യ ലത തൊഴിലുറപ്പു പദ്ധതിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് 2 കുട്ടികൾ അടങ്ങുന്ന കുടുംബം കഴിയുന്നത്. 24 വാർത്ത ശ്രദ്ധയിൽപ്പെടതിനെ തുടർന്നാണ് ചികിത്സാ ചിലവ് ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ജെസി എബ്രഹാം എത്തിയത്.
Story Highlights: kaladharan gets help for treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here