Advertisement

രാജ്യദ്രോഹക്കേസ്; ഐഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ലാപ്‌ടോപ് പിടിച്ചെടുത്തു

July 8, 2021
1 minute Read

രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഐഷയുടെ ലാപ്‌ടോപ് കവരത്തി പൊലീസ് പിടിച്ചെടുത്തു. മുന്‍കൂട്ടി അറിയിക്കാതെ കാക്കനാട്ടെ ഫ്‌ലാറ്റിലെത്തിയായിരുന്നു ചോദ്യം ചെയ്തത്.

ചാനല്‍ ചര്‍ച്ചയ്ക്കിടെ കേന്ദ്രസര്‍ക്കാരിനെതിരെ ബയോവെപ്പണ്‍ പദപ്രയോഗം നടത്തിയെന്ന കേസിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഐഷാ സുല്‍ത്താനയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. അതേസമയം, അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നായിരുന്നു കേസ് പരിഗണിച്ച വേളയില്‍ കോടതി നിലപാട്. അന്വേഷണം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി, അന്വേഷണ പുരോഗതി അറിയിക്കാനും ദ്വീപ് ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Story Highlights: aysha sultana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top