ഗബ്രിയേല്‍ ജീസുസിന്റെ വിലക്ക്; വിമര്‍ശനവുമായി നെയ്മര്‍

കോപ്പ അമേരിക്ക ഫൈനലില്‍ നിന്ന് ബ്രസീല്‍ താരം ഗബ്രിയേല്‍ ജീസുസിനെ വിലക്കിയതിനെതിരെ സൂപ്പര്‍ താരം നെയ്മര്‍. രൂക്ഷവിമര്‍ശനമാണ് സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനെതിരെ നെയ്മര്‍ നടത്തിയത്. ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്ന ആളുകളുടെ കൈകളിലായിരിക്കുന്നത് വളരെ സങ്കടകരമാണെന്നും അവര്‍ കളിയെ വളരെ മനോഹരമായ രീതിയില്‍ വിശകലനം ചെയ്‌തെന്നും പരിഹാസരൂപേണ നെയ്മര്‍ പറഞ്ഞു.
കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ ചിലിക്കെതിരെ ജീസുസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. ചിലി താരം ഇഗ്‌നിയോ മെനയെ ഫൗള്‍ ചെയ്തതിനാണ് റഫറി നേരിട്ട് ചുവപ്പ്കാര്‍ഡ് നല്‍കിയത്. തുടര്‍ന്ന് പെറുവിനെതിരായ ബ്രസീലിന്റെ കോപ്പ അമേരിക്ക സെമി ഫൈനല്‍ പോരാട്ടം ജീസുസിന് നഷ്ടമായിരുന്നു.
എന്നാല്‍ താരത്തിന് ഒരു മത്സരത്തില്‍ നിന്ന് കൂടി വിലക്കാന്‍ സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ഈ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി നെയ്മര്‍ രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here