കൊവിഡ് ചികിത്സ; സ്വകാര്യ ആശുപത്രികളിലെ മുറിവാടക പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍

കൊവിഡ് ചികിത്സയ്ക്കുള്ള സ്വകാര്യ ആശുപത്രികളിലെ മുറിവാടക സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. തീരുമാനം സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്ന് വിഭാഗമായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. പുതിയ നിരക്കുകള്‍ നിശ്ചയിച്ച തീരുമാനം നടപ്പാക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി.
അതേസമയം മുറികളുടെ നിരക്ക് ആശുപത്രികള്‍ക്ക് തീരുമാനിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 2645 മുതല്‍ 9776 വരെയാണ് പുതിയ നിരക്ക്. ഉത്തരവ് നടപ്പാക്കാന്‍ തയാറാണെന്ന് സ്വകാര്യ ആശുപത്രികള്‍ അറിയിച്ചിട്ടുണ്ട്. 100 കിടക്കകളുള്ള എന്‍എബിഎച്ച് ആശുപത്രികളില്‍ ജനറല്‍ വാര്‍ഡ്-2910, രണ്ട് ബെഡ് മുറി- 2997, രണ്ട് ബെഡ് എസി മുറി- 3491, സ്വകാര്യമുറി- 4073, സ്വകാര്യ മുറി എസി- 5819 എന്നിവയാണ് പുതിയ നിരക്ക്
Story Highlights: private hospital room rate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here