ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് അജിത് മോഹൻ സമർപ്പിച്ച ഹർജിയിൽ സുപ്രിംകോടതി വിധി ഇന്ന്

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഡൽഹി നിയമസഭ സമിതി നൽകിയ നോട്ടിസ് ചോദ്യം ചെയ്ത് ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് അജിത് മോഹൻ സമർപ്പിച്ച ഹർജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും.
ജസ്റ്റിസുമാരായ എസ്.കെ. കൗൾ, ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുന്നത്. കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗങ്ങൾ പ്രചരിച്ചതിൽ ഫേസ്ബുക്കിന്റെ പങ്ക് മനസിലാക്കാനാണ് ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് അജിത് മോഹനെ വിളിച്ചുവരുത്താൻ ഡൽഹി നിയമസഭയുടെ സമാധാന സമിതി തീരുമാനിച്ചത്.
രാജ്യതലസ്ഥാനത്തെ ക്രമസമാധാനം കേന്ദ്രസർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും, സമിതി രൂപീകരിക്കാൻ നിയമസഭയ്ക്ക് കഴിയില്ലെന്നുമാണ് ഫേസ്ബുക്ക് വൈസ് പ്രസിഡന്റിന്റെ വാദം. കേന്ദ്രസർക്കാരും ഫേസ്ബുക്കിനോട് ചേർന്നുനിൽക്കുന്ന സമീപനമാണ് കോടതിയിൽ സ്വീകരിച്ചത്. എന്നാൽ, സാക്ഷികളെ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്ന് നിയമസഭാ സമിതി നിലപാടെടുത്തു.
Story Highlights: supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here