രാജ്യദ്രോഹക്കേസ് ; ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു

രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു. കവരത്തി പൊലീസ് സംഘം കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിൽ എത്തി. മുൻകൂട്ടി അറിയിക്കാതെ, നോട്ടിസ് നൽകാതെയാണ് സംഘം കൊച്ചിയിലെത്തിയത്.
ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ ബയോവെപ്പണാണെന്ന് ചാനൽ ചര്‍ച്ചയിൽ ഐഷ പറഞ്ഞെന്നാണ് കേസ്. ഇതിനിടെ ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഐഷാ സുൽത്താനയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.
അതേസമയം, അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നായിരുന്നു കേസ് പരിഗണിച്ച വേളയിൽ കോടതി നിലപാട്. അന്വേഷണം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി, അന്വേഷണ പുരോഗതി അറിയിക്കാനും ദ്വീപ് ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്.
Story Highlights: Sedition case, Aisha sultana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here