തൃത്താല പീഡനക്കേസ്: മൂന്നാം പ്രതി പിടിയിൽ

തൃത്താല പീഡനക്കേസിലെ മൂന്നാം പ്രതി പിടിയിൽ. കറുകപ്പുത്തൂർ സ്വദേശി മുഹമ്മദ് (ഉണ്ണി)യാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അഭിലാഷ്, നൗഫൽ എന്നിവർ നേരത്തേ പിടിയിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് തൃത്താല കറുകപ്പുത്തൂരിൽ മയക്കു മരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ഉയർന്നത്. പെൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചെന്ന് കാണിച്ച് അമ്മ പരാതി നൽകിയിരുന്നു. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. ഹോട്ടലുകളിൽ മറ്റ് ചെറുപ്പക്കാർക്കൊപ്പം നിൽക്കുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ കുടുംബത്തിന് ലഭിച്ചിരുന്നു. മറ്റ് യുവാക്കളും പെൺകുട്ടിയെ ശാരീരികമായി ഉപയോഗിച്ചതായി സംശയിക്കുന്നുവെന്ന് പരാതിയിൽ പറയുന്നുണ്ട്. രണ്ട് തവണ പല ഹോട്ടലുകളിൽ നിന്നുമായി യുവാവിനൊപ്പം പെൺകുട്ടിയെ പൊലീസ് പിടികൂടിയിരുന്നു.
ലഹരി സംഘത്തിന്റെ വലയിൽ പല പെൺകുട്ടികളും ഉണ്ടെന്ന് പീഡനത്തിനിരയായ പെൺകുട്ടി ട്വന്റിഫോറിനോട് വെളിപ്പെടുത്തിയിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് യുവാവ് ലഹരി വസ്തുക്കൾക്ക് അടിമയാക്കിയതെന്നും പെൺകുട്ടി പറഞ്ഞിരുന്നു.
Story Highlights: Thrithala rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here