ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീർഭദ്രാ സിംഗ് അന്തരിച്ചു

ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന വീർഭദ്രാ സിംഗ് അന്തരിച്ചു. 87 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 3:40 നായിരുന്നു ആന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യനില മോശമാവുകയായിരുന്നു.
ഒൻപത് തവണ എംഎൽഎയും, അഞ്ച് തവണ എംപിയുമായിരുന്ന വീർഭദ്രാ സിംഗ് ആറ് തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭയിൽ എംഎസ്എംഇ മന്ത്രിയായും ടൂറിസം സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ പ്രിഭ സിംഗ് മുൻ എംപിയാണ്. മകൻ വിക്രമാദിത്യ ഷിംല എംഎൽഎയാണ്.
Story Highlights: virbhadra singh passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here