എറണാകുളത്ത് പശുക്കളോട് സാമൂഹിക വിരുദ്ധരുടെ കൊടും ക്രൂരത; ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചു

എറണാകുളം കോതമംഗലത്ത് പശുക്കളോട് സാമൂഹിക വിരുദ്ധരുടെ കൊടും ക്രൂരത. തലക്കോട് ചുള്ളിക്കണ്ടത്ത് പശുക്കളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചു. കവളങ്ങാട് പഞ്ചായത്തിലാണ് സംഭവം.
ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് വിവരം. നിരവധി പശുക്കളെ ആസിഡ് ഒഴിച്ച് പൊള്ളിച്ചു. കുരീക്കാട്ടിൽ വർക്കി കുര്യൻ, പാറയ്ക്കൽ ഷൈജൻ, തങ്കപ്പൻ, മുല്ലശ്ശേരി ബേബി കുര്യാക്കോസ് എന്നിവർ പൊലീസിൽ പരാതി നൽകി. മുൻപ് ഇത്തരത്തിലുള്ള ആക്രമണത്തിൽ പശുക്കൾ ചാകുന്ന സംഭവമുണ്ടായെന്ന് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ചില ആളുകളെ സംശയമുണ്ടെന്നാണ് പരാതിക്കാർ വ്യക്തമാക്കിയത്. ഇവർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
Story Highlights: acid attack
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here