ബോളിവുഡ് തിരക്കഥാകൃത്തും നിര്‍മാതാവുമായ കുമാര്‍ രാംസീ അന്തരിച്ചു

ബോളിവുഡിലെ ഹൊറർ സിനിമകളുടെ പര്യായമായിരുന്ന രാംസീ ബ്രദേഴ്സിലെ കുമാർ രാംസീ (85) അന്തരിച്ചു. മുംബൈയിലെ വീട്ടിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
ഏഴു പേരടങ്ങുന്ന രാംസീ സഹോദരൻമാരിൽ മൂത്തയാളായിരുന്നു കുമാർ. കുടുംബാംഗങ്ങൾ ചേർന്ന് പുറത്തിറക്കിയ മിക്ക സിനിമകളുടെയും രചന നിർവഹിച്ചത് കുമാർ രാംസീയാണ്. ശത്രുഘ്നൻ സിൻഹ അഭിനയിച്ച പുരാന മന്ദിർ (1984), സായാ (1989), നസിറുദ്ദീൻ ഷായുടെ ഖോജ് (1989) എന്നിവയാണ് കുമാർ രചിച്ച പ്രശസ്ത ചിത്രങ്ങൾ. ഷീലയാണ് ഭാര്യ. രാജ്, ഗോപാൽ, സുനിൽ എന്നിവർ മക്കളാണ്
ഷഹീദ് ഇ അസം ഭഗത് സിങ് , റൊസ്ത്തം സൊഹ്റാബ്, ഏക് നന്നി മുന്നീ ലഡ്കി എന്നീ സിനിമകളുടെ ശില്പിയായിരുന്നു രാംസിഘാനി. മക്കളായ കുമാർ, തുളസി, ശ്യാം, ഗംഗു, കേശു, കിരൺ, അർജുൻ എന്നിവരെയും അദ്ദേഹം ചലച്ചിത്ര മേഖലയിലേക്ക് കൊണ്ടുവന്നു. അച്ഛൻ നിർമിച്ച ആദ്യസിനിമകൾ പരാജയപ്പെട്ടപ്പോഴാണ് രാംസീ സഹോദരൻമാർ പ്രേത സിനിമയുടെ ലോകത്തേക്ക് കടക്കുന്നത്. ഭീതിയും തമാശയും സമാസമം ചേർത്ത് മുപ്പതിലേറെ ഹൊറർസിനിമകൾ രാംസീ സഹോദരന്മാർ പുറത്തിറക്കി. മിക്കതും വൻ വിജയവുമായി.
Story Highlights: kumar ramsay passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here