Advertisement

രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 36 കോടി ഡോസ് വാക്‌സിൻ

July 9, 2021
1 minute Read

ഇന്ത്യയിൽ ഇതുവരെ അകെ 36.89 കോടി വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയ്യിച്ചു. പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് 11.18 കോടി വാക്‌സിൻ വിതരണം ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.

വാക്‌സിൻ വിതരണം ആരംഭിച്ച 174 മത്തെ ദിവസമായ ജൂലൈ എട്ടിന് നാൽപ്പത് ലക്ഷത്തിലധികം വാക്‌സിൻ വിതരണം ചെയ്തിരുന്നു. 40,23,173 ഡോസ് വാക്‌സിനാണ് ആകെ നൽകിയത്. ഇതിൽ 27,01,200 പേർ ആദ്യ ഡോസും 13,21,973 പേർക്ക് രണ്ടാം ഡോസുമാണ് ലഭിച്ചത്.

എല്ലാ സംസ്ഥാനങ്ങളിലുമായി 18 – 44 പ്രായ പരിധിയിൽപ്പെട്ട 10,84,53,590 പേർക്ക് ആദ്യ ഡോസും 33,79,213 രണ്ടാം ഡോസും ലഭിച്ചു.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ബിഹാര്‍, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ എട്ട് സംസ്ഥാനങ്ങളില്‍ 18-44 പ്രായപരിധിയില്‍പ്പെട്ടവരില്‍ 50 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top