ആർ. ഹരികുമാർ വിരമിച്ചു; ദിനേശ് കുമാർ ത്രിപാഠി പുതിയ നാവികസേന മേധാവി

ഇന്ത്യന്‍ നാവികസേന മേധാവി സ്ഥാനത്ത് നിന്ന് മലയാളിയായ അഡ് മിറൽ ആർ.ഹരികുമാർ വിരമിച്ചു. വൈസ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ് പുതിയ നാവിക സേനാ മേധാവി. നാവിക സേനയുടെ നവികരണത്തിനും ആധുനിക വത്ക്കരണത്തിനും മികച്ച സംഭാവന നല്കിയാണ് ആർ.ഹരികുമാർ പദവിയിൽ നിന്ന് വിരമിച്ചത്. എത് സാഹചര്യത്തിലും എത് മേഖലയിലും രാജ്യ താത്പര്യങ്ങൾ സംരക്ഷിക്കാൻ നാവിക സേനയ്ക്ക് സാധിക്കുമെന്ന് ദിനേശ് കുമാർ ത്രിപാഠി പറഞ്ഞു.(Admiral Dinesh Kumar Tripathi new Navy chief)
പ്രൗഡ ഗംഭീരമായ ചടങ്ങിൽ ആണ് അഡ്മിറൽ ആർ ഹരികുമാർ നാവിക സേനാ മേധാവി സ്ഥാനം ഒഴിഞ്ഞത്. രാജ്യത്തിന്റെ 25ാം നാവിക സേന മേധാവിയാണ് ഹരികുമാര്‍. മഹത്തായ രാജ്യത്തിന്റെ നാവികസേനയെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also: സ്ത്രീകളെ ബ്ലാക്ക്മെയിൽ ചെയ്യാൻ ദേവഗൗഡയുടെ കൊച്ചുമകൻ ഷൂട്ട് ചെയ്തത് 3000ഓളം അശ്ലീല വിഡിയോ ക്ലിപ്പുകൾ
30 വർഷത്തെ നാവികസേനാ സേവന ജീവിതത്തിന് ഉടമയാണ് പുതിയ മേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി 1985 ജൂലൈ ഒന്നിനാണ് നാവിക സേനയിൽ പ്രവേശിച്ചത്. കമ്യൂണിക്കേഷൻ ആൻ്റ് ഇലക്ട്രോണിക് വാർഫെയർ സ്പെഷ്യലിസ്റ്റാണ്. ഐ എൻ എസ് വിനാഷിൻ്റെ കമാൻഡറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എറെ വലിയ ചുമതലകളാണ് നാവിക സേനയ്ക്ക് ഇപ്പോൾ ഉള്ളത്.
Story Highlights : Admiral Dinesh Kumar Tripathi new Navy chief
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here