കൗതുകമായി കുള്ളൻ പശു; മാണിക്യത്തിൻറെ റെക്കോർഡ് റാണി തകർക്കുമോ?
ബംഗ്ലാദേശിൽ ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യമാണെങ്കിലും, അതൊന്നും കണക്കാക്കാതെ റാണിയെ തേടിയുള്ള യാത്രയിലാണ് മിക്കവരും. ആരാണ് റാണിയെന്നല്ലേ? ബംഗ്ളാദേശിലെ ഒരു പശുവാണ് റാണി, ആളിപ്പോലൊരു കൊച്ചു സെലിബ്രിറ്റി ആണ്. വെറും 51 സെന്റിമീറ്റർ (ഏകദേശം 20 ഇഞ്ച്) ആണ് റാണിയുടെ ഉയരം. ഇത് തന്നെയാണ് ആളുകൾ റാണിയർ തേടിയെത്താനുള്ള കാരണവും. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കുറഞ്ഞ പശുവാണ് റാണിയെന്നാണ്, ഉടമ അവകാശപ്പെടുന്നത്.
23 മാസം പ്രായമുണ്ട് റാണിക്ക്. തന്റെ വലുപ്പം കൊണ്ടാണ് റാണി മാധ്യമ ശ്രദ്ധ പിടിച്ചുപ്പറ്റിയിരിക്കുന്നത്. ബംഗ്ലാദേശിലെ ധാക്കയ്ക്ക് അടുത്തുള്ള ഒരു ഫാമിലാണ് റാണി. റാണിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായതോടെയാണ് റാണിയെ കാണാനായി ആളുകൾ എത്തി തുടങ്ങിയത്.
66 സെന്റിമീറ്റർ (26 ഇഞ്ച്) നീളവും 26 കിലോഗ്രാം (57 പൗണ്ട്) തൂക്കവുമാണ് റാണിക്കുള്ളത്. നിലവിൽ ഗിന്നസ് റെക്കോർഡിലുള്ള പശുവിനേക്കാൾ റാണിക്ക് 10 സെന്റിമീറ്റർ കുറവാണെന്നാണ് ഉടമകൾ അവകാശപ്പെടുന്നത്.
നിലവിലെ ലോകത്തിലെ ഏറ്റവും ചെറിയ പശു കേരളത്തിലാണ് ഉള്ളത്. വെച്ചൂർ ഇനത്തിൽപ്പെട്ട മാണിക്യമെന്ന പശുവാണത്. 61 സെന്റിമീറ്റർ ഉയരമാണ് മാണിക്യത്തിനുള്ളത്. 2015ലാണ് ലോകത്തെ ഏറ്റവും ചെറിയ പശുവെന്ന ഗിന്നസ് റെക്കോർഡ് മാണിക്യത്തിന് ലഭിച്ചത്. കോഴിക്കോട് വേളൂരിലെ എൻ വി ബാലകൃഷ്ണന്റെ കാമധേനു നാച്വറൽ ഫാമിൽ ആണ് മാണിക്യം വളരുന്നത്.
റാണി ഒരു ഭൂട്ടാനീസ് പശുവാണ്. ഫാമിലെ മറ്റ് ഭൂട്ടാനികൾ റാണിയുടെ ഇരട്ടി വലുപ്പമുണ്ട്. ജനിതക ബീജസങ്കലനത്തിലൂടെയാണ് റാണിയുടെ ജനനമെന്നും ഇതിലും വലുതാകാൻ സാധ്യതയില്ലെന്നും മേഖലയിലെ സർക്കാർ വെറ്റിനേറിയൻ സജേദുൽ ഇസ്ലാം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here