ചേവായൂർ പീഡനക്കേസ്; പ്രതി ഇന്ത്യേഷ് കുമാറിനായി ലുക്കൗട്ട് നോട്ടിസ്

ചേവായൂരിൽ മനോവൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഇന്ത്യേഷ് കുമാറിനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇയാൾക്കായി വ്യാപകമായി തിരച്ചിൽ നടത്തിവരികയാണ്. പ്രതി സംസ്ഥാനം വിട്ടതായാണ് സൂചനയെന്് പൊലീസ് പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ചേവായൂരിലെ വീട്ടിൽ നിന്ന് അമ്മയോട് പിണങ്ങി ഇറങ്ങിയ യുവതിയെ ഇന്ത്യേഷ് കുമാറും സുഹൃത്ത് ഗോപീഷും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. സ്‌കൂട്ടറിൽ കയറ്റി കൊണ്ടുപോയ ശേഷം കോട്ടാപറമ്പിലുള്ള ബസ് ഷെഡിൽ നിർത്തിയിട്ട ബസിലായിരുന്നു പീഡനം. പിന്നീട് സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിച്ചുവരുത്തി. പത്താം മൈലിലായിരുന്ന ഷമീർ ഓട്ടോ വിളിച്ച് കോട്ടാപറമ്പിൽ എത്തി യുവതിയെ പീഡനത്തിനിരയാക്കി. തുടർന്ന് ഭക്ഷണം വാങ്ങി നൽകിയ ശേഷം യുവതിയെ ബൈക്കിൽ കയറ്റി കുന്ദമംഗലം ഓട്ടോ സ്റ്റാൻഡിൽ രാത്രി ഇറക്കിവിടുകയായിരുന്നു.
Story Highlights: Chevayoor rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here