രാജ്യത്തെ ഓക്‌സിജന്‍ വിതരണം; യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്ത് ഓക്‌സിജന്‍ വിതരണം വിലയിരുത്താന്‍ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഉള്‍പ്പെടെയുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
കൊവിഡ് രണ്ടാംതരംഗത്തില്‍ ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ജൂണ്‍ 26നും വിഷയത്തില്‍ ഉന്നതതല യോഗം നടന്നിരുന്നു. മോദി സര്‍ക്കാരിന്റെ പുനസംഘടിപ്പിച്ച മന്ത്രിസഭ യോഗത്തിന് ശേഷം ആദ്യം നടക്കുന്ന ഉന്നതതല യോഗമാണ് ഇന്നത്തേത്. ആരോഗ്യ വകുപ്പ് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തില്‍ സംസ്ഥാനങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്തും.
Story Highlights: narendra modi, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here