മൈക്രോസോഫ്റ്റ് ജീവനക്കർക്ക് 1.12 ലക്ഷം രൂപ പാൻഡെമിക് ബോണസായി ലഭിക്കും

ടെക്ക് ഭീമൻ മൈക്രോസോഫ്റ്റ് ജീവനക്കർക്ക് പാൻഡെമിക് ബോണസായി 1,500 ഡോളർ (1.12 ലക്ഷം) രൂപ നൽകുന്നു. 1,75,508 ജീവനക്കാർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
സർക്കുലർ പ്രകാരം, 2021 മാർച്ച് 31 നോ അതിന് മുൻപോ ജോലിയിൽ പ്രവേശിച്ച വൈസ് പ്രസിഡന്റിന് താഴെയുള്ള എല്ലാ ജീവനക്കാർക്കും പാൻഡെമിക് ബോണസ് നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. പാർട്ട് ടൈം ജോലിക്കാരും മണിക്കൂറാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരും ബോണസിന് അർഹരാണ്. ബോണസിനായി മൊത്തത്തിൽ 2000 കോടി രൂപയോളം ചെലവാകും. മൈക്രോസോഫ്റ്റിന്റെ രണ്ട് ദിവസത്തെ ലാഭത്തിന് തുല്യമാണ് ഈ തുക.
ഫേസ്ബുക്ക് ഈയിടെ 45,000 പേർക്ക് പാൻഡെമിക് ബോണസായി 1000 ഡോളർ പ്രഖ്യാപിച്ചിരുന്നു. ആമസോൺ മുൻനിര ജീവനക്കർക്ക് 300 ഡോളർ മൂലയമുള്ള ഹോളിഡേ ബോണസ് നൽകിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here