യൂറോകപ്പ് ചരിത്രത്തിലാദ്യമായി ഫൈനലില്‍; ഹാരി കെയ്ന്‍ ഇനിയൊരു ‘സ്‌കൂളാകും’

അര നൂറ്റാണ്ടിനിപ്പുറം യൂറോ കപ്പ് ഫൈനലില്‍ എത്തിയ ആവേശത്തിലാണ് ഇംഗ്ലണ്ട്. ഡെന്മാര്‍ക്കിനെ തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലിലെത്തിയതിന് പിന്നാലെ നായകന്‍ ഹാരി കെയ്‌ന് ആദരമായി ഒരു സ്‌കൂള്‍.
ഇംഗ്ലണ്ടിലെ ഒരു സ്‌കൂളാണ് പേര് മാറ്റി ഹാരി കെയ്‌നിന്റെ പേര് നല്‍കിയത്. കിങ്‌സ് ലിന്നിലെ പാര്‍ക്ക്‌വെയിലെ ഹൊവാര്‍ഡ് ജൂനിയര്‍ സ്‌കൂള്‍ അധികൃതരാണ് പേര് മാറ്റി ഹാരി കെയ്ന്‍ ജൂനിയര്‍ സ്‌കൂള്‍ എന്നാക്കിയിരിക്കുന്നത്.
യൂറോ കപ്പ് നോക്കൗട്ട് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി നാല് ഗോളുകള്‍ നേടി ഹാരി കെയ്ന്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഡെന്മാര്‍ക്കിനെിരായ സെമി പോരാട്ടത്തില്‍ കെയ്ന്‍ ആണ് ഇംഗ്ലണ്ടിന്റെ വിജയ ഗോൾ നേടിയത്. 1966 ലോകകപ്പിന് ശേഷം ഇംഗ്ലീഷ് ടീം ആദ്യമായിട്ടാണ് പ്രധാനപ്പെട്ട ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here