Advertisement

സർവകലാശാലകളിലെ അധ്യാപക നിയമനത്തിന് പി.എച്ച്.ഡി. നിർബന്ധം

July 9, 2021
1 minute Read

സർവകലാശാലകളിലെ അധ്യാപക നിയമനത്തിന് നാഷണൽ എലിജിബിലിറ്റി റെസ്റ്റിനൊപ്പം പി.എച്ച്.ഡി. കൂടി നിർബന്ധമാക്കി. 2021 – 22 അധ്യയന വര്ഷം മുതലാകും ഈ നിയമം പ്രബല്യത്തിൽ വരിക. 2018 ലാണ് ഈ നിയമം കൊണ്ട് വന്നതെങ്കിലും, ഇത് വരെ പ്രാബല്യത്തിൽ വന്നിരുന്നില്ല.

നേരത്തെ സർവകലാശാലകളിലെ അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികകളിൽ പി.എച്ച്.ഡി.യോ അല്ലെങ്കിൽ നെറ്റ് യോഗ്യതയോ നേടിയാൽ നിയമനം ലഭിക്കുമായിരുന്നു. നെറ്റ് യോഗ്യതയുള്ളവർക്ക് അഞ്ച് മുതൽ പത്ത് വരെ വെയിറ്റേജും, പി.എച്ച്.ഡി. യോഗ്യതയുള്ളവർക്ക് മുപ്പതുമായിരുന്നു വെയിറ്റേജ്.

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി.) 2018 ൽ പി.എച്ച്.ഡി. യോഗ്യത ഉള്ളവർക്ക് മാത്രമേ സർവകലാശാലകളിൽ അധ്യാപകരായി നിയമനം ലഭിക്കുകയുള്ളുവെന്ന് വെളിപ്പെടുത്തിയിരുന്നു. 2021 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും യു.ജി.സി.ക്ക് വേണ്ടി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ അറിയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top