രാജ്യത്തെ ഓക്സിജൻ ലഭ്യതയും വിതരണവും വിലയിരുത്തി പ്രധാനമന്ത്രി

രാജ്യത്തെ ഓക്സിജൻ ലഭ്യതയും വിതരണവും വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സംസ്ഥാനങ്ങളിലും ഓക്സിജൻ പ്ലാന്റുകൾ എത്രയും വേഗം സ്ഥാപിക്കണമെന്നും, അതേ വേഗത്തിൽ പ്രവർത്തനക്ഷമമാക്കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് യോഗത്തിൽ നിർദേശിച്ചു. ഇത് പ്രവർത്തനം ആരംഭിച്ചാൽ, നാല് ലക്ഷം ഓക്സിജൻ ബെഡുകൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിലെ പുരോഗതിയും പ്രധാനമന്ത്രി മുതിർന്ന ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. പിഎം കെയർ ഫണ്ട് ഉപയോഗിച്ചാണ് വിവിധ സംസ്ഥാനങ്ങളിൽ പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നത്.
ഓക്സിജൻ പ്ലാന്റുകൾ കഴിയുന്നതും വേഗം സ്ഥാപിക്കണം. ഇതിനായി സംസ്ഥാന ഗവൺമെന്റുകളുമായി ചേർന്ന് പ്രവർത്തിക്കണം. പ്ലാന്റുകൾ പ്രവർത്തിപ്പിക്കാൻ എല്ലാ ജില്ലകളിലും വിദഗ്ധരെ കണ്ടെത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി പരിശീലനം തയ്യാറാക്കിയതായും, 8000 പേർക്ക് പരിശീലനം നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പ്ലാന്റിന്റെ പ്രവർത്തനവും പ്രകടനവും നരീക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. ഇതിനായി സംവിധാനം എല്ലാ പ്ലാന്റുകളിലും ഒരുക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥരും യോഗത്തിൽ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
Story Highlights: PM Modi Chairs Oxygen Supply Revamp Meet As Over 1,500 Plants Come Up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here