Advertisement

വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ ക്രൈംബ്രാഞ്ച് തെളിവെടുപ്പ്

July 9, 2021
1 minute Read

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. ആറ് കമ്പ്യൂട്ടറും 3 ലാപ്‌ടോപ്പും കസ്റ്റഡിയിലെടുത്തു. വോട്ടര്‍ പട്ടിക ചോര്‍ച്ചാ പരാതിയിലാണ് നടപടി.

പരാതിക്കാരനായ ജോയിന്റ് ഇലക്ടറല്‍ ഓഫീസര്‍ അടക്കമുള്ളവരുടെ മൊഴി കൈബ്രാഞ്ച് രേഖപ്പെടുത്തി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായിരുന്ന ടിക്കാറാം മീണയില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി കേസില്‍ അന്വേഷണം ആരംഭിച്ചത്. രണ്ട് കോടി 67 ലക്ഷം വോട്ടര്‍മാരുടെ വിവരം ചോര്‍ന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ നിന്നാണ് ചോര്‍ന്നതെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു.

Story Highlights: voters list, data breach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top