Advertisement

ഒറ്റരാത്രികൊണ്ട് അത്ഭുതങ്ങൾ പ്രവർത്തിക്കാനാവില്ല: പൊള്ളാർഡ്

July 9, 2021
0 minutes Read

ദക്ഷിണാഫ്രിക്കൻ പരമ്പര പരാജയത്തിന് പിന്നാലെ പ്രതികരണവുമായി വിൻഡീസ് നായകൻ കീറോൺ പൊള്ളാർഡ്. ഒറ്റരാത്രികൊണ്ട് ടീമിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാനാവില്ലെന്ന് പൊള്ളാർഡ് പറഞ്ഞു.

ഓസ്ട്രേലിയ്ക്കെതിരെയുള്ള പരമ്പരയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു താരം. ടീമിന്റെ പ്രശ്നമെന്താണെന്ന് വ്യക്തമായി അറിയാമെന്നും എന്നാല്‍ അത് ഒരു ദിവസം ഇരുട്ടി വെളുക്കുമ്പോൾ മാറ്റാനാകില്ലെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്കെതിരെയും അതിന് മുൻപത്തെ പരമ്പരയിലും ഡോട്ട് ബോളുകള്‍ വളരെ കൂടുതലായിരുന്നുവെന്നും അതില്‍ മാറ്റം വരേണ്ടതാണെന്ന് ടീം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി. ചര്‍ച്ചകള്‍ മാത്രം നടന്നിട്ട് കാര്യമില്ലെന്നും അത് പ്രാവര്‍ത്തികമാക്കുകയാണ് പ്രധാനം എന്നും കീറണ്‍ പൊള്ളാര്‍ഡ് സൂചിപ്പിച്ചു.

എട്ട് ദിവസത്തിനിടെ 5 ടി20 മത്സരങ്ങളാണ് ഓസ്ട്രേലിയയ്ക്കെതിരെ വിന്‍ഡീസ് കളിക്കുന്നത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും പൊള്ളാര്‍ഡ് അഭിപ്രായപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top