ലോകത്തെ ഏറ്റവും ആഴമേറിയ നീന്തൽ കുളം; വെള്ളത്തിനടിയിൽ നിഗൂഢതകൾ ഒളിപ്പിച്ച മറ്റൊരു ലോകം; വിഡിയോ

ലോകത്തെ ഏറ്റവും ആഴമേറിയ നീന്തൽ കുളം ദുബായിൽ. ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറും ഇനി ഈ പൂൾ.
ജൂൺ 27ന് 196 അടി (60 മീറ്റർ) ആഴമുള്ള ഈ നീന്തൽ കുളത്തിന് ഗിന്നസ് ലോക റെക്കോർഡ് ലഭിച്ചിരുന്നു. വെള്ളത്തിൽ മുങ്ങിയ നഗരത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കുളത്തിന്റെ രൂപകൽപ്പന. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചാണ് കുളം പണികഴിപ്പിച്ചിരിക്കുന്നത്.
ആഴത്തിലേക്ക് പോകുംതോറം, മരങ്ങൾ, വായനശാല, ബ്ത്രൂം അടക്കം കാണാൻ കഴിയും. ഓരോ ദൂരം പിന്നിടുംതോറും നീന്തൽക്കാരനെ കാത്തിരിക്കുന്നത് പുതിയ കാഴ്ചകളാകും.
An entire world awaits you at Deep Dive Dubai the world’s deepest pool, with a depth of 60 meters (196 feet) #Dubai pic.twitter.com/GCQwxlW18N
— Hamdan bin Mohammed (@HamdanMohammed) July 7, 2021
ഇൻഡോർ സ്‌കൂബ ഡൈവിംഗ് കേന്ദ്രമായി ഈ നീന്തൽ കുളത്തെ ഉപയോഗിക്കും. ഒപ്പം സ്‌കൂബ ഡൈവിംഗ് പഠനത്തിനും, പരിശീലനത്തിനുമെല്ലാം ഈ നീനന്തൽ കുളം ഉപയോഗിക്കാനാകും.
Story Highlights: worlds deepest pool video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here