Advertisement

കോപ്പ അമേരിക്ക; അര്‍ജന്റീന-ബ്രസീല്‍ സ്വപ്ന ഫൈനല്‍ നാളെ

July 10, 2021
Google News 0 minutes Read

കോപ്പ അമേരിക്ക അര്‍ജന്റീന ബ്രസീൽ സ്വപ്ന ഫൈനല്‍ പോരാട്ടം നാളെ. മാറക്കാന സ്‌റ്റേഡിയത്തില്‍ രാവിലെ 5.30നാണ് കിരീടപ്പോരാട്ടം. കിരീടം നിലനിര്‍ത്താന്‍ ബ്രസീല്‍ ഇറങ്ങുമ്പോൾ 1993ന് ശേഷം ആദ്യ കിരീടം നേടുകയാണ് അര്‍ജന്റീനയുടെ ലക്ഷ്യം.

തികഞ്ഞ ആത്മവിശ്വാസത്തിലാണ് തിയാഗോ സില്‍വയുടെ ബ്രസീല്‍. ഗോളടിച്ചും ഗോളടിപ്പിച്ചും നെയ്മര്‍ അക്രമനിരയുടെ മുന്നിൽ തന്നെയുണ്ട്. ലയണല്‍ സ്‌കലോണിയെന്ന പരിശീലകന് കീഴില്‍ മികച്ച പോരാട്ട വീര്യമാണ് അര്‍ജന്റീന ടീം പുറത്തെടുക്കുന്നത്. ലയണല്‍ മെസ്സിയും ലൗട്ടാരോ മാര്‍ട്ടിനെസും പാപ്പു ഗോമസും നിക്കോളാസ് ഗോണ്‍സാലസുമെല്ലാം മിന്നും ഫോമിലാണ്.

ലിയണല്‍ സ്‌കലോണി ടീമില്‍ ചില മാറ്റങ്ങളോടെയാകും അര്‍ജന്റീന ടീമിനെ ഇറക്കുക എന്നാണ് റിപ്പോര്‍ട്ട്. ബ്രസീലിലെ മാരക്കാന സ്‌റ്റേഡിയം കിരീടപ്പോരാട്ടത്തിനായി തയ്യാറായിക്കഴിഞ്ഞു. കാല്‍പ്പന്ത് കളിയുടെ ചരിത്രത്തിലെ അവിസ്മരണീയ പോരാട്ടത്തിന് തന്നെയാകും മാറക്കാന സ്‌റ്റേഡിയം വേദിയാവുക. നെയ്മറുടെ ബ്രസീലും മെസ്സിയുടെ അര്‍ജന്റീനയും നേര്‍ക്കുനേര്‍ എത്തുമ്പോൾ ആരാധകര്‍ ഏറെ ആവേശത്തിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here