Advertisement

സൗദി അറേബ്യയിൽ മൊഡേണ വാക്‌സിന് അംഗീകാരം

July 10, 2021
Google News 1 minute Read

കൊവിഡിനെതിരായ മൊഡേണ പ്രതിരോധ വാക്സിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്‍കി. ഇതോടെ രാജ്യത്ത് ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത് വാക്സിനായിരിക്കുകയാണ് മൊഡേണ.

മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇനി മൊഡേണ വാക്സിന്റെ ഇറക്കുമതി ആരോഗ്യ മന്ത്രാലയം ആരംഭിക്കുമെന്ന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. രാജ്യത്തേക്ക് കൊണ്ടുവരുന്ന വാക്സിനുകളുടെ സാമ്പിള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുകയും ചെയ്യും.

മൊഡേണ കമ്പനി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്. പ്രദേശിക, അന്താരാഷ്‍ട്ര തലങ്ങളില്‍ വിദഗ്ധരുമായി നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തു. കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍‌ച്ചയില്‍ അധികൃതരുടെ അന്വേഷണങ്ങള്‍ക്കും മറുപടി ലഭിച്ചു.

Story Highlights: Covid-19: Saudi Arabia approves Moderna vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here