Advertisement

കുട്ടികൾ രണ്ടിൽ കൂടിയാൽ യു.പി.യി.ൽ സർക്കാർ ജോലി ലഭിക്കില്ല; കരട് നിയമം തയാർ

July 10, 2021
Google News 0 minutes Read

രണ്ടിലധികം കുട്ടികളുണ്ടെങ്കിൽ ഉത്തർപ്രദേശിൽ ഇനി സർക്കാർ സബ്സിഡികളും ക്ഷേമപദ്ധതികളും ജോലിയും കിട്ടാക്കനിയാകും. രണ്ട് കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ തദ്ദേശ തെരെഞ്ഞെടുപ്പിൽ പോലും മത്സരിക്കാൻ യോഗ്യതയുണ്ടാവില്ല. യുപി പോപ്പുലേഷൻ (കൺട്രോൾ, സ്റ്റെബിലൈസേഷൻ ആൻഡ് വെൽഫെയർ) ബിൽ 2021ന്റെ കരട് പുറത്തിറക്കി. ഇതിന്മേൽ ഈ മാസം 19 വരെ അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്. ധാരാളം വിവാദങ്ങൾക്ക് ഈ ബിൽ വഴിവച്ചിട്ടുണ്ട്. ബിൽ സംസ്ഥാനത്തെ മുസ്ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ടാണെന്ന ആരോപണമാണ് കരട് പുറത്ത് വന്നപ്പോൾ മുതൽ ഉയരുന്നത്.

രണ്ട് കുട്ടികളിൽ അധികമുണ്ടെങ്കിൽ സർക്കാരിന്റെ എല്ലാ ക്ഷേമപദ്ധതികളിൽ നിന്നും ഒഴിവാക്കപ്പെടും. സംസ്ഥാന സർക്കാരിന്റെ ജോലികൾക്ക് പോലും അപേക്ഷിക്കാനാകില്ല. സ്ഥാനക്കയറ്റം നേടാനാകില്ല. കുടുംബത്തിലെ നാല് പേർക്ക് മാത്രമേ റേഷൻ കാർഡ് ആനുകൂല്യം ലഭിക്കുകയുള്ളു. സർക്കാരിന്റെ പേരിലുള്ള ഒരു സബ്‌സിഡി പോലും ലഭിക്കുകയില്ല.

ഗസറ്റിൽ വിജ്ഞാപനം ചെയ്‌ത ശേഷം ഒരു വർഷത്തിനുള്ളിൽ ബിൽ പ്രാബല്യത്തിൽ വരും. രണ്ട് കുട്ടികൾ എന്ന നയം പിന്തുടരുന്നതിനായി സ്വയം വന്ധ്യകരണത്തിന് വിധേയമാകുന്നവർക്കും ഇൻസെന്റീവുകളും മറ്റും നൽകുമെന്ന് ബില്ലിൽ പറയുന്നു. വീട് വാങ്ങുന്നതിനോ പണിയുന്നതിനോ വായ്പ എടുക്കുന്നതിലും വെള്ളം, വൈദ്യുതി, വീട്ടുകരം തുടങ്ങിയവയിലും മറ്റും ഇൻസെന്റീവുകൾ ലഭിക്കും.

രു കുട്ടി മതിയെന്ന് തീരുമാനിച്ച് വന്ധ്യംകരണം നടത്തുന്നവർക്ക് സൗജന്യ ചികിത്സാ സൗകര്യവും കുട്ടിക്ക് 20 വയസ് ആകുന്നത് വരെ ഇൻഷുറൻസ് കവറേജും ഉണ്ടാകും. എയിംസ്, ഐ.ഐ.എം. തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒറ്റ കുട്ടികൾക്ക് മുൻഗണന ഉണ്ടാകും. ബിരുദ താളം വരെ സൗജന്യ വിദ്യാഭ്യാസവും ലഭിക്കുന്നതാണ്. പെൺകുട്ടിയാണെങ്കിൽ ഉന്നതതല വിദ്യാഭ്യാസ സ്കോളർഷിപ്പും ലഭിക്കുന്നതാണ്. ഒറ്റകുട്ടികൾക്ക് സർക്കാർ ജോലിയിൽ പ്രവേശിക്കാനും മറ്റും മുൻഗണന ലഭിക്കുമെന്ന് ബില്ലിൽ നിർദേശിക്കുന്നു.

രണ്ടു കുട്ടി നയം പിന്തുടരുന്ന സർക്കാർ ജീവനക്കാർക്ക് തന്റെ സമ്പൂർണ സർവീസിൽ രണ്ട് അഡീഷനൽ ഇൻക്രിമന്റുകളും പൂർണ ശമ്പളവും അലവൻസുകളും സഹിതം 12 മാസത്തെ മാതൃ, പിതൃ അവധിയും അനുവദിക്കും. പങ്കാളിക്ക് സൗജന്യ ചികിത്സാ സംവിധാനവും, ഇൻഷുറൻസ് കവറേജും ഉണ്ടാകും. അതെ സമയം ഒറ്റക്കുട്ടി നയം പിന്തുടരുന്ന ജീവനക്കാർക്ക് 4 അഡിഷണൽ ഇൻക്രിമെന്റുകളാണ് ലഭിക്കുക.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ് ഒറ്റക്കുട്ടി നയം പിന്തുടരുന്നതെങ്കിൽ സ്വയം വന്ധ്യംകരണം നടത്തിയാൽ അവർകുളത് ആൺക്കുട്ടിയാണെങ്കിൽ സർക്കാരിൽ നിന്ന് 80,000 രൂപയും പെണ്കുട്ടിയാണെങ്കി ഒറ്റ തവണയായി ഒരു ലക്ഷം രൂപയും ലഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here