Advertisement

ഡൽഹിയിൽ ശബ്ദമലിനീകരണം കുറയ്ക്കാൻ കർശന നടപടി; ഒരു ലക്ഷം രൂപ വരെ പിഴയീടാക്കാം

July 10, 2021
1 minute Read

ശബ്ദമലിനീകരണം കുറയ്ക്കാൻ കർശന നടപടിയുമായി ഡൽഹി മലിനീകരണ നിയന്ത്രണ സമിതി. ശബ്ദമലിനീകരണം ഉണ്ടാക്കുന്നവരിൽ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുന്ന തരത്തിലാണ് പുതിയ നിയമ ഭേദഗതി.

പുതിയ ചട്ടപ്രകാരം നിശ്ചിത സമയത്തിന് ശേഷം വെടിമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാം. ചട്ടം ലംഘിക്കുന്നവർ പിഴയൊടുക്കേണ്ടി വരും. വാണിജ്യ ജനവാസ കേന്ദ്രങ്ങളിൽ ആയിരം രൂപയും നിശബ്ദ മേഖലകളിൽ 3000 രൂപയുമാണ് പിഴയീടാക്കുക. ഇതിന് ശേഷവും ചട്ടം ലംഘിച്ചാൽ 40,000 രൂപ പിഴയടയ്‌ക്കേണ്ടിവരും. വീണ്ടും ചട്ടം ലംഘിക്കുകയാണെങ്കിൽ ഒരു ലക്ഷം വരെ പിഴയീടാക്കും.

വിവാഹത്തിനും ആരാധനാ ചടങ്ങുകളിലും വെടിമരുന്ന് പ്രയോഗിച്ചാൽ സംഘാടകർക്കെതിരെ നടപടിയുണ്ടാകും. വാജിണ്യ ജനവാസ മേഖലകളിൽ 10,000 രൂപയും നിശബ്ദ മേഖലകളിൽ 20,000 രൂപയുമാകും പിഴ.

Story Highlights: Noise pollution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top