Advertisement

ലൈംഗികാതിക്രമ പരാതി; കേസെടുത്തതിന് പിന്നാലെ അധ്യാപകന് സസ്‌പെന്‍ഷന്‍

July 10, 2021
1 minute Read

ഗവേഷണ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകനെതിരെ ലൈംഗിക അതിക്രമത്തിന് കേസ്. കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അധ്യാപകനെ സര്‍വ്വകലാശാല സസ്‌പെന്റ് ചെയ്തു.

ഹാരിസ് അപമാര്യാദയായി പെരുമാറിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും വൈസ് ചാന്‍സലര്‍ക്ക് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ പറയുന്നു. വൈസ് ചാന്‍സലര്‍ പരാതി അഭ്യന്തര പരാതി പരിഹാര സമിതിക്ക് കൈമാറുകയും സമിതി വിദ്യാര്‍ഥിനിയുടെ മൊഴിയെടുക്കുകയും പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്.

ഐപിസി 354, 354 ഡി വകുപ്പുകള്‍ പ്രകാരമാണ് കേസ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലുള്ള വിവിധ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. നേരിട്ടും ഫോണിലും വാട്‌സ്അപ് മുഖേനയും ലൈംഗിക ചുവയോടെ സംസാരിച്ചതും ബസ് സ്റ്റോപ്പില്‍ വെച്ച് കൈക്ക് കയറി പിടിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. എതിര്‍ത്തിട്ടും ചൂഷണം തുടര്‍ന്നതോടെയാണ് വിദ്യാര്‍ഥിനി പരാതി നല്കിയത്. അതേസമയം അധ്യാപകനതിരെ മാതൃകപരമായ നടപടി അവശ്യപെട്ട് എംഎസ്എഫും എസ്എഫ്‌ഐയും രംഗത്തെത്തി.

Story Highlights: rape attempt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top