Advertisement

ഹരിയാനയിൽ ബി.ജെ.പി നേതാക്കൾ പ​ങ്കെടുത്ത പരിപാടികളിൽ കർഷകരുടെ പ്രതിഷേധം

July 10, 2021
0 minutes Read

ഹരിയാനയിൽ ബി.ജെ.പി നേതാക്കൾ പ​ങ്കെടുത്ത പരിപാടികളിൽ കർഷകരുടെ പ്രതിഷേധം. രണ്ട്​ ജില്ലകളിലാണ്​ പ്രതിഷേധമുണ്ടായത്​. കേന്ദ്രസർക്കാറിന്‍റെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം തുടങ്ങിയതിന്​ പിന്നാലെ ബി.ജെ.പി നേതാക്കളെ പൊതു പരിപാടികളിൽ പ​ങ്കെടുക്കാൻ അനുവദിക്കില്ലെന്ന്​ കർഷകർ അറിയിച്ചിരുന്നു.

യമുനനഗർ, ഹിസാർ ജില്ലകളിലാണ്​ ഇന്ന്​ പ്രതിഷേധമുണ്ടായത്​. തുടർന്ന്​ കർഷകർക്ക്​ നേരെ പൊലീസ്​ ലാത്തിവീശി. യമുന നഗറിൽ സംസ്ഥാന ഗതാഗത മന്ത്രി മൂൽചന്ദ്​ ശർമ്മ പ​ങ്കെടുത്ത പരിപാടിയിലാണ്​ പ്രതിഷേധമുണ്ടായത്​.

ഹിസാറിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ ഓം പ്രകാശ്​ ധ്യാൻകർ പ​ങ്കെടുത്ത പരിപാടിക്ക്​ നേരെയായിരുന്നു കർഷക പ്രതിഷേധം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top