ഇന്ത്യയിൽ പ്രവേശിക്കുന്നതിന് വിലക്ക്; പ്രധാനമന്ത്രി ജസീന്ത ആർഡന്റെ സഹായം തേടി ന്യൂസീലൻഡ് യൂട്യൂബർ

തന്നെ ഇന്ത്യയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയ നടപടിയിൽ ഇടപെടണമെന്ന അഭ്യർത്ഥനയുമായി ന്യൂസീലൻഡ് യൂട്യൂബർ. ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡനോടാണ് യൂട്യൂബർ കാൾ റോക്ക് സഹായം അഭ്യർത്ഥിച്ചത്. തന്നെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയെന്നും കാരണം ഒന്നും അറിയിച്ചില്ലെന്നും ആർഡനെ ടാഗ് ചെയ്ത് കുറിച്ച ട്വീറ്റിൽ യൂട്യൂബർ പറയുന്നു. ഇന്ത്യയിലേക്ക് പ്രവേശനവിലക്കായതിനാൽ ഹരിയാന സ്വദേശിനിയായ തൻ്റെ ഭാര്യയെ 269 ദിവസമായി താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു.
2020 ഒക്ടോബറിലാണ് ഇന്ത്യ വീസ തൻ്റെ റദ്ദാക്കിയത് എന്ന് അദ്ദേഹം പറയുന്നു. ദുബായ്, പാകിസ്താൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി ഡൽഹി വിമാനത്താവളം വഴി യാത്ര ചെയ്തതിനു പിന്നാലെയായിരുന്നു നടപടി. റദ്ദാക്കാനുള്ള കാരണം എന്താണെന്ന് തന്നെ അറിയിച്ചിരുന്നില്ല. പിന്നീട് ദുബായിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് താൻ കരിമ്പട്ടികയിലാണെന്ന് അറിയിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന് നിരവധി ഇ-മെയിലുകൾ അയച്ചു. ഭാര്യ മനീഷ മാലിക്ക് ഡൽഹിയിലെ മന്ത്രാലയ ഓഫീസിൽ നേരിട്ട് ചെന്നു. എന്നിട്ടും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറയുന്നു. തുടർന്ന് ഇന്നലെ തൻ്റെ അവസ്ഥ വിവരിച്ച് കാൾ ട്വീറ്റ് ചെയ്യുകയായിരുന്നു.
അതേസമയം, വീസ ചട്ടങ്ങൾ ലംഘിച്ചതിനാലാണ് കാൾ റോക്കിൻ്റെ വീസ റദ്ദാക്കി കരിമ്പട്ടികയിൽ പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. ടൂറിസ്റ്റ് വിസയിലാണ് കാൾ വന്നതെന്നും ഇവിടെ ചട്ടലംഘനം നടത്തി മറ്റ് പ്രവൃത്തികളിൽ ഏർപ്പെട്ടിരുനു എന്നും മന്ത്രാലയം വ്യക്തമാക്കി.
ഇതിനിടെ, വിവാദമായ പൗരത്വ ഭേദഗതി നിയമങ്ങൾക്കെതിരെ ശബ്ദം ഉയർത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് കാളിനെ വിലക്കിയതെന്ന് ചില ട്വിറ്റർ ഹാൻഡിലുകൾ പറയുന്നു.
Story Highlights: YouTuber Karl Rock Barred From Entering India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here