Advertisement

തുർക്കിയിൽ ബസ് അപകടം; 12 പേർ മരിച്ചതായി റിപ്പോർട്ട്

July 11, 2021
0 minutes Read

തുർക്കിയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. 12 പേർ കൊല്ലപ്പെടുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക അധികൃതർ അറിയിച്ചു. അഫ്ഗാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്.

കിഴക്കൻ തുർക്കിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഇറാനുമായി അതിർത്തി പങ്കിടുന്ന മുറാഡിയെ ജില്ലയിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ ബസ് കുഴിയിൽ വീണതോടെ തീപിടിച്ചാണ് അപകടം ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു.

അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അനധികൃതമായാണ് അതിർത്തി കടക്കാൻ വാഹനം സംഘടിപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top