ബഹിരാകാശ ടൂറിസ്റ്റ് റിച്ചാർഡ് ബ്രാൻസണും സംഘവും മടങ്ങിയെത്തി

ബഹിരാകാശ ടൂറിസ്റ്റ് റിച്ചാർഡ് ബ്രാൻസണും സംഘവും യാത്ര പൂർത്തിയാക്കി മടങ്ങിയെത്തി. വെർജിൻ ഗാലക്റ്റിക്കിന്റെ സ്‌പേസ് പ്ലെയ്‌നിൽ പുറപ്പെട്ട സംഘം ഏതാനും മിനിട്ടുകൾ ബഹിരാകാശത്ത് ചെലവഴിച്ചാണ് തിരിച്ചെത്തിയത്.
പതിനേഴ് വർഷത്തെ കഠിനാധ്വാനത്തിനാണ് ഇന്ന് ഫലം കണ്ടതെന്നും വെർജിൻ ഗാലക്റ്റിക്കിലെ ടീമിന് അഭിനന്ദനം അറിയിക്കുന്നതായും റിച്ചാർഡ് ബ്രാൻസൺ പ്രതികരിച്ചു. പ്രാദേശിക സമയം ഇന്ന് രാവിലെ 8:40ന് ആണ് ബ്രാൻസണും സംഘവും അമേരിക്കയിലെ ന്യൂ മെക്‌സിക്കോയിൽ നിന്ന് യാത്രതിരിച്ചത്. ബ്രാൻസണിനൊപ്പം രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.
ആമസോൺ സ്ഥാപകനായ ജെഫ് ബെസോസിന് മുൻപ് താൻ ബഹിരാകാശത്തേക്ക് പറക്കുമെന്ന് നേരത്തെ തന്നെ ബ്രാൻസൺ വ്യക്തമാക്കിയിരുന്നു. മുൻപ് സ്‌പേസ് എക്‌സ് സ്ഥാപകനായ ഇലോൺ മസ്‌കിനൊപ്പമുള്ള ചിത്രവും ബ്രാൻസൺ പങ്കുവച്ചിരുന്നു.
Story Highlights: Richard Branson, Virgin Galactic flight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here