Advertisement

‘ഡിവൈഎഫ്‌ഐ നേതാവ് ഫണ്ട് തട്ടി’ പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള കേന്ദ്ര സഹായം സിപിഐഎം തട്ടിയെടുത്തെന്ന് കെ സുരേന്ദ്രന്‍

July 11, 2021
1 minute Read
k surendran

പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള കേന്ദ്ര ഫണ്ട് സിപിഐഎം തട്ടിയെടുത്തെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നു. ഫണ്ട് സിപിഐഎം തട്ടിയെടുക്കുന്നുവെന്നാണ് ആരോപണം. അഴിമതിയില്‍ സമഗ്രമായ അന്വേഷണം വേണം. കേന്ദ്ര ഫണ്ട് അര്‍ഹരായവര്‍ക്ക് ലഭിക്കുന്നില്ല. ട്രഷറിയില്‍ നിന്ന് പണം പോയത് ഡിവൈഎഫ്‌ഐ നേതാവിന്റെ അക്കൗണ്ടിലേക്കാണ്. തട്ടിപ്പ് നടത്തുന്നത് എസ് സി പ്രമോട്ടന്മാരെ ഉപയോഗിച്ചുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഡിവൈഎഫ്‌ഐ നേതാവിന്റെ അക്കൗണ്ടിലേക്ക് പണം പോയി. ഡിവൈഎഫ്‌ഐ നേതാവിന് നേരിട്ട് പങ്കുണ്ട്. ഡിവൈഎഫ്‌ഐയിലെ പ്രദിന്‍ കൃഷ്ണ, അച്ഛന്‍ പാര്‍ത്ഥസാരഥി കൃഷ്ണ, അമ്മ ശാന്തകുമാരി എസ് എന്നിവര്‍ക്ക് എതിരെയാണ് പരാതി. കേസ് ഒതുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചുവെന്നും കെ സുരേന്ദ്രന്‍. തളിവ് സഹിതമാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗത്തിനും അച്ഛനും അമ്മക്കും എതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. എത്ര അക്കൗണ്ടുകളിലേക്ക് എസ്എസി ക്ഷേമത്തിനുള്ള പണം പോയിട്ടുണ്ടെന്ന് അന്വേഷിക്കണം. ഇക്കാര്യത്തില്‍ പട്ടിക ജാതി കമ്മിഷന്റെ ശ്രദ്ധ വേണം.

കേരളത്തില്‍ പട്ടിക വിഭാഗം ദുരിതത്തിലാണ്. സര്‍ക്കാരിന് പരാതി നല്‍കിയിട്ടും മറുപടിയില്ല. മന്ത്രിയായിരുന്ന എ കെ ബാലന് കോടിക്കണക്കിന് രൂപയുടെ അഴിമതിയെ കുറിച്ച് അറിവില്ല. സമഗ്രമായ അന്വേഷണം വേണം. സംസ്ഥാന വ്യാപകമായ തട്ടിപ്പാണ് നടക്കുന്നത്. വിവാഹ ആവശ്യം, പഠന മുറി എന്നീ ആവശ്യങ്ങള്‍ക്കുള്ള പട്ടികജാതി ക്ഷേമ ഫണ്ടിലാണ് തിരിമറി നടന്നിരിക്കുന്നതെന്നും കെ സുരേന്ദ്രന്‍.

Story Highlights: k surendran, scheduled caste, central government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top