പാകിസ്താൻ വീണ്ടും തോറ്റു; ഇംഗ്ലണ്ടിന് തകർപ്പൻ ജയം

പാകിസ്താനെതിരായ രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ടിനു ജയം. മഴ മൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 52 റൺസിനാണ് ഇംഗ്ലണ്ടിൻ്റെ രണ്ടാം നിര പാകിസ്താനെ കീഴ്പ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് 248 റൺസ് വിജയലക്ഷ്യം ഉയർത്തിയ ഇംഗ്ലണ്ട് പാകിസ്താനെ 195 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു. ബാറ്റിംഗിലും (40 റൺസ്) ബൗളിംഗിലും (3 വിക്കറ്റ്) തിളങ്ങിയ ലൂയിസ് ഗ്രിഗറിയാണ് കളിയിലെ താരം. ജയത്തോടെ, മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ 2-0ന് ഇംഗ്ലണ്ട് മുന്നിട്ടുനിൽക്കുകയാണ്.
ഡേവിഡ് മലൻ (0), സാക്ക് ക്രൗളി (0) എന്നിവരെ വേഗം നഷ്ടമായെങ്കിലും ഭയാശങ്കകളില്ലാതെ ബാറ്റ് വീശിയ ഫിലിപ് സാൾട്ടും ജെയിംസ് വിൻസും ചേർന്ന് ഇംഗ്ലണ്ടിനു മേൽക്കൈ നൽകി. 100നു മുകളിൽ സ്ട്രൈക്ക് റേറ്റിലാണ് ഇരുവരും സ്കോർ ചെയ്തത്. ഇരുവരും ഫിഫ്റ്റി നേടി. സാൾട്ടിൻ്റെ ആദ്യ ഫിഫ്റ്റിയായിരുന്നു ഇത്. മൂന്നാം വിക്കറ്റിൽ 97 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ സഖ്യം 18ആം ഓവറിൽ വേർപിരിഞ്ഞു. ഫിലിപ് സാൾട്ട് (60) ആണ് ആദ്യം പുറത്തായത്. പിന്നാലെ വിൻസും (56) മടങ്ങി. ബെൻ സ്റ്റോക്സ് (22), ജോൺ സിംപ്സൺ (17) എന്നിവർക്ക് തുടക്കം ലഭിച്ചെങ്കിലും മികച്ച ഇന്നിംഗ്സ് കളിക്കാനായില്ല. ക്രെയ്ഗ് ഓവർട്ടൺ (0) വേഗം മടങ്ങി. 27.4 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് എന്ന നിലയിൽ വലിയ തകർച്ച മുന്നിൽ കണ്ട ഇംഗ്ലണ്ടിനു വേണ്ടി 8ആം വിക്കറ്റിൽ ബ്രൈഡൺ കാർസും ലൂയിസ് ഗ്രിഗറിയും ഒത്തുചേർന്നു. ഇരുവരും ചേർന്ന് 69 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഗ്രിഗറി 40 റൺസെടുത്തും കാർസ് 31 റൺസെടുത്തും പുറത്തായി. സാഖ്വിബ് മഹ്മൂദിന് (8) ഏറെ നേരം ക്രീസിൽ തുടരാനായില്ല. മാത്യു പെർകിൻസൺ (7) പുറത്താവാതെ നിന്നു. പാകിസ്താനു വേണ്ടി ഹസൻ അലി അഞ്ച് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ രണ്ടാം ഓവറിൽ തന്നെ ഇമാമുൽ ഹഖിനെ (1) നഷ്ടമായ ഇംഗ്ലണ്ടിന് ഒരു തവണ പോലും കളിയിലേക്ക് തിരികെ വരാനായില്ല. ബാബർ അസം (19), മുഹമ്മദ് റിസ്വാൻ (5), ഫഖർ സമാൻ (10), ഷൊഐബ് മഖ്സൂദ് (19), ഷദബ് ഖാൻ (21), ഫഹീം അഷ്റഫ് (1), ഹാരിസ് റൗഫ് (1) എന്നിവരൊക്കെ നിരാശപ്പെടുത്തി. 56 റൺസെടുത്ത സൗദ് ഷക്കീൽ ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഹസൻ അലി 31 റൺസെടുത്തു. ഷഹീൻ അഫ്രീദി (18) പുറത്താവാതെ നിന്നു.

Story Highlights: england won against pakistan 2nd odi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here