യു പിയിൽ രണ്ട് അല്‍ക്വയ്ദ തീവ്രവാദിൾ പിടിയിൽ; സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു

ലഖ്‌നൗവിലെ കകോരി പ്രദേശത്ത് നിന്ന് രണ്ട് അല്‍ ക്വയ്ദ തീവ്രവാദികളെ യുപി എടിഎസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ ഒരു വീട്ടിൽ തീവ്രവാദിൾ ഒളിച്ചിരിക്കുകയാണെന്ന രഹസ്യവിവരത്തെ തുടർന്ന് ഒരാഴ്ചയായി ഇവരെ നിരീക്ഷിച്ച് വന്നിരുന്നു. എടിഎസ് ഐജി ജി കെ ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
രണ്ട് പ്രഷർ കുക്കർ ബോംബുകൾ, ഒരു ഡിറ്റണേറ്റർ, 6 മുതൽ 7 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ എന്നിവ ഇവർ താമസിച്ച വീട്ടിൽ നിന്ന് കണ്ടെടുത്തതായി എടിഎസ് വൃത്തങ്ങൾ അറിയിച്ചു. സ്ഥലത്തേക്ക് ഒരു ബോംബ് നിർമാർജന സ്ക്വാഡിനെ വിളിപ്പിക്കുകയും സമീപത്തെ വീടുകൾ ഒഴിപ്പിക്കുകയും ചെയ്തു. വിവിധ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം സുരക്ഷാ സേനയുടെ ഒരു സംഘം സ്ഥലത്തെത്തി.
അറസ്റ്റിലായവരുടെ പേരുകള്‍ ഐജി വെളിപ്പെടുത്തിയിട്ടില്ലെന്നും ചോദ്യം ചെയ്ത ശേഷം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും പറഞ്ഞു. ലഖ്‌നൗവിലെ ബിജെപി എംപിയെയും മുതിര്‍ന്ന നേതാക്കളെയും ലക്ഷ്യമിട്ടാണ് രണ്ട് തീവ്രവാദികളും എത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി എടിഎസ് വൃത്തങ്ങള്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here