Advertisement

ഭാരതപ്പുഴയില്‍ മീന്‍ പിടിക്കാന്‍ എത്തിയ ആളെ കാണാനില്ല

July 11, 2021
0 minutes Read

പാലക്കാട് തൃത്താല ഭാരതപ്പുഴയില്‍ മീന്‍ പിടിക്കാനെത്തിയ തൃശൂര്‍ വരവൂര്‍ സ്വദേശി സുധാകരനെ (38) കാണാനില്ലെന്ന് പരാതി. സുധാകരന്റെ വസ്ത്രവും ഇരു ചക്രവാഹനവും കണ്ടെത്തിയെന്നും വിവരം. തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിനു സമീപത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സുധാകരന്‍ മീന്‍ പിടിക്കാനായി വീട്ടില്‍ നിന്നും ഇറങ്ങിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പുഴയില്‍ മുങ്ങിയതാകാമെന്ന നിഗമനത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും സംയുക്തമായി തെരച്ചില്‍ നടത്തുന്നത്. രാവിലെ 10.30ന് ആരംഭിച്ച തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top