മെഡിക്കൽ വിദ്യാർഥികൾക്ക് ആയുഷ് ഇന്റേൺഷിപ്പും

എം.ബി.ബി.എസ്. വിദ്യാർഥിക ആയുഷ് ചികിത്സാവിധികളിലൊന്നിൽ ഏഴ് ദിവസം ഇന്റേൺഷിപ്പ് ചെയ്യണമെന്ന് ദേശീയ മെഡിക്കൽ കമ്മീഷന്റെ (എൻ.എം.സി) കരട് മാർഗ രേഖയിൽ നിർദേശിച്ചു. ആയുർവേദം, യുനാനി, യോഗ, ഹോമിയോപ്പതി, സിദ്ധ എന്നിവയിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കണം. ആയുഷ് വിഷയങ്ങൾ പഠിക്കുന്നവർ അലോപ്പതി ചികിത്സയും തിരിച്ചും പഠിക്കണമെന്ന് 2018 ൽ പാർലമെന്റിന്റെ ആരോഗ്യ സ്ഥിരം സമിതി നിർദേശിച്ചിരുന്നു.
വിദേശത്ത് നിന്ന് പഠിച്ചെത്തുന്നവർക്ക് അംഗീകൃത മെഡിക്കൽ കോളേജിൽ ഒരു വര്ഷം ഇന്റേൺഷിപ്പ് അനുവദിക്കുമെന്നും റൊട്ടേഷനൽ ഇന്റേൺഷിപ് മാർഗരേഖയിൽ എൻ.എം.സി. പറയുന്നു. ഓരോ ഡിപ്പാർട്മെന്റിലും ചെലവിടേണ്ട കാലയളവും പുതുക്കി നിർദേശിച്ചിട്ടുണ്ട്. ബയോമെഡിക്കൽ മാലിന്യ സംസ്കരണം വരെയുള്ള കാര്യങ്ങളിലും പരിശീലനമുണ്ടാകും.
കരടിന്മേൽ നിർദേശങ്ങൾ അറിയിക്കാൻ പൊതുജനങ്ങൾക്ക് ഓഗസ്റ്റ് 7 വരെ സമയമുണ്ട്. ഇവ കൂടി പരിഗണിച്ചാകും അധികൃതർ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here