25
Jul 2021
Sunday

കണ്ണ് നിറഞ്ഞ് നെയ്മർ; വാരിപ്പുണർന്ന് മെസ്സി; കളിക്കളത്തിൽ വികാരനിർഭര മുഹൂർത്തം; വിഡിയോ

messi neymar long hug after copa america

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ഹൃദയങ്ങൾ രണ്ടായി പിരിഞ്ഞിരുന്ന സമയമായിരുന്നു കടന്ന് പോയത്. കോപ്പ അമേരിക്ക ഫൈനൽ ആരംഭിച്ചപ്പോൾ മഞ്ഞയും, നീലയും നിറങ്ങളിലേക്ക് ലോകം പക്ഷം ചേർന്നുവെങ്കിലും മെസി തന്റെ കരിയറിലെ ആദ്യ രാജ്യാന്തര കിരീടം നേടിയപ്പോൾ ആ സന്തോഷത്തിൽ ടീം ആവേശം മറന്ന് സന്തോഷിച്ചവരാണ് കളിപ്രേമികൾ. മെസി കപ്പ് ഉയർത്തിയപ്പോൾ, ടീം വൈര്യം മാറ്റിനിർത്തി അവർ പരസ്പരം വാരിപ്പുണർന്നു. അത് തന്നെയാണ് സ്‌പോർട്ടസിന്റെ സൗന്ദര്യവും. സമാന ദൃശ്യം തന്നെയാണ് മാരക്കാനയിലെ ഗ്രൗണ്ടിലും ലോകം കണ്ടത്. ബ്രസീലിനെ കൈവിട്ട് മാരക്കാന അർജന്റീനയുടെ വിജയത്തിന് വഴിയൊരുക്കിയപ്പോൾ നിറകണ്ണുകളോടെ നിന്ന നെയ്മറിനെ വാരിപ്പുണരുന്ന മെസിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.

മത്സരം അവസാനിച്ച ശേഷം ഏറെ നേരം മെസിയും നെയ്മറും ആലിംഗനം ചെയ്തു. ഇവർക്ക് ചുറ്റും ക്യാമറയുടെ ഫ്‌ളാഷുകൾ മിന്നിമാഞ്ഞു. ഏറെ വൈകാരിക മുഹൂർത്തമായിരുന്നു കോപ്പയുടെ അവസാന നിമിഷം.

വിഡിയോ :

1993 ന് ശേഷം അർജന്റീന കോപ്പ അമേരിക്ക കിരീടം ചൂടുന്നത് ഇതാദ്യമാണ്. റെക്കോർഡുകളും കിരീടങ്ങളും ഏറെയുണ്ടെങ്കിലും മെസിയുടെ കായിക ജീവിതത്തിലെ ആദ്യ രാജ്യാന്തര കിരീടമാണ് ഇത്.

Story Highlights: messi neymar long hug after copa america

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top