യുപിയിലെ ജനസംഖ്യാ നിയന്ത്രണ ബില്‍; എതിര്‍പ്പ് രൂക്ഷമാകുന്നു

ഉത്തര്‍പ്രദേശില്‍ ജനസംഖ്യാ നിയന്ത്രണബില്‍ 2021 ന്റെ കരട് പുറത്തുവിട്ടതിന് എതിര്‍പ്പുകള്‍ രൂക്ഷമാകുന്നു. ജനസംഖ്യാനിയന്ത്രണ ബില്‍ ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് സമാജ്വാദി പാര്‍ട്ടി വിശേഷിപ്പിച്ചപ്പോള്‍ രാഷ്ട്രീയ അജണ്ടയാണ് ബില്ലിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. കുട്ടികള്‍ ദൈവത്തിന്റെ വരദാനമാണെന്നും അതാര്‍ക്കും തടയാനാകില്ലെന്നും സമാജ്വാദ് പാര്‍ട്ടി നേതാവ് ഷഫിഖ്വര്‍ റഹ്മാന്‍ ബാര്‍ഖ് അഭിപ്രായപ്പെട്ടു. മോഹന്‍ ഭാഗ്വതിവനും നരേന്ദ്രമോദിക്കുമൊന്നും കുട്ടികളില്ലാത്തതിനാല്‍ അവര്‍ക്ക് ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കാമെന്നും അദ്ദേഹം വിമര്‍ശിച്ചു.
കോണ്‍ഗ്രസ് നേതാവ് കെടിഎസ് തുളസി ബില്ലിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതികരിച്ചു.
ബില്ലിനെതിരെ എതിര്‍പ്പുകള്‍ വ്യാപകമാകുമ്പോഴും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ നിയമത്തെ അനുകൂലിച്ച നിലപാടാണ് സ്വീകരിച്ചത്. രാജ്യത്തെ മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം ജനന നിരക്ക് ഉയരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ പ്രകാരം സംസ്ഥാനത്ത് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങളില്‍ നിന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കും. സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതില്‍ നിന്നും ബില്‍ ജനങ്ങളെ വിലക്കും. അതേസമയം റേഷന്‍ കാര്‍ഡ് നാല്പേര്‍ക്കായി ബില്‍ പരിമിതപ്പെടുത്തുന്നുണ്ട്.
രണ്ട് കുട്ടികള്‍ ഉള്ളവര്‍ക്ക് നിരവധി സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ബില്ലില്‍ പരാമര്‍ശിക്കുന്നുണ്ട്. രണ്ട് കുട്ടികളുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസില്‍ രണ്ട് ഇന്‍ക്രിമെന്റുകള്‍ അധികം നല്‍കാന്‍ ബില്‍ ശുപാര്‍ശ ചെയ്യുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ഇല്ലാത്തവരാണെങ്കില്‍ വെള്ളം, വൈദ്യുതി, വീട് നികുതി, വീട് നിര്‍മിക്കാനായി എടുക്കുന്ന ലോണുകള്‍ എന്നിവയില്‍ ഇളവ് ലഭിക്കും. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പ്രത്യേക പ്രൊവിഡന്റ് ഫണ്ടും ലഭിക്കും. ഒരു മകനോ മകളോ ഉള്ളവര്‍ക്കും നിരവിധ സഹായങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതാണ് പുതിയ കരട്.
അസമില്‍ കഴിഞ്ഞ മാസം ബിജെപി സര്‍ക്കാര്‍ ജനസംഖ്യാ നിയന്ത്രണ ബില്‍ മുന്നോട്ടുവച്ചിരുന്നു.
Story Highlights: population control bill, utharpradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here