വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം ജോക്കോവിച്ചിന്

വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സെർബിയർ താരം നൊവാക് ജോക്കോവിച്ചിന്. ഇറ്റലിയുടെ യുവതാരം മാറ്റിയോ ബരാറ്റിനിയെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. ഇതോടെ ഏറ്റവുമധികം ഗ്രാൻഡ്സ്ലാം ട്രോഫികളെന്ന റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവരുടെ റെക്കോർഡിനൊപ്പം ജോക്കോവിച്ചുമെത്തി.
കന്നി ഗ്രാൻഡ്സ്ലാം കിരീടം തേടിയിറങ്ങിയ ഇറ്റാലിയൻ മാറ്റിയോ ബരാറ്റിനിയെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് തകർത്തായിരുന്നു ജോക്കോവിച്ചിന്റെ കിരീടധാരണം. ഒന്നാം സെറ്റ് കൈവിട്ട ശേഷമായിരുന്നു ജോക്കോവിച്ചിന്റെ തകർപ്പൻ തിരിച്ചടി. സ്കോർ: 6-7, 6-4, 6-4, 6-3.
ജോക്കോയുടെ 30ാമത്തെ ഗ്രാൻഡ്സ്ലാം ഫൈനൽ കൂടിയായിരുന്നു ഇത്. ഈ വർഷം തന്റെ ഹാട്രിക്ക് ഗ്രാൻഡ്സ്ലാം കിരീടമണ് വിംബിൾഡൺ വിജയത്തോടെ അദ്ദേഹം സ്വന്തമാക്കിയത്.
Story Highlights: Novak Djokovic, Grand Slam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here