ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ദ്യോക്കോവിച്ച് പുറത്ത്

മെല്‍ബണില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീട പോരാട്ടത്തില്‍ നിന്ന് ആറ് തവണ ചാമ്പ്യന്‍ പട്ടം നേടിയിട്ടുള്ള നൊവാക് ദ്യോക്കോവിച്ച് പുറത്തായി. പ്രീക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ ചുങ് ഹ്യോണിനോടാണ് ദ്യോക്കോവിച്ച് പരാജയം ഏറ്റുവാങ്ങിയത്. സ്‌കോര്‍: 7-6, 7-5, 7-6
ആറ് മാസത്തോളമായി ടെന്നീസ് എല്‍ബോ പിടിപ്പെട്ടത് കാരണം ദ്യോക്കോവിച്ച് വിശ്രമത്തിലായിരുന്നു. പരിക്കിനെത്തുടര്‍ന്ന് ആറുമാസത്തെ വിശ്രമം കഴിഞ്ഞെത്തിയ ദ്യോക്കോവിച്ച് ഇക്കുറി നല്ല ആത്മവിശ്വാസത്തിലാണ് ടൂര്‍ണമെന്റില്‍ മത്സരിച്ചത്. ആദ്യ മൂന്നു റൗണ്ടുകളില്‍ ഒരൊറ്റ സെറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ദ്യോക്കോവിച്ച് പ്രീക്വാര്‍ട്ടറിലെത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here