കണ്ണീരടക്കാനാവാതെ ഫെഡറര്‍; സന്തോഷ കണ്ണീരൊഴുക്കി ആരാധകരും

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം കൈകളിലേക്ക് വാങ്ങുമ്പോള്‍ അയാള്‍ കരയുകയായിരുന്നു. കണ്ണീരടക്കാന്‍ ആവതും ശ്രമിക്കുന്നുണ്ട്. അയാള്‍ക്ക് കഴിയുന്നില്ല. ഫെഡറര്‍ വികാരാധീനനാണ്. അയാളേക്കാള്‍ വികാരാധീനരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. പ്രായമായെന്നും കളിക്കളം വിടണമെന്നും വിമര്‍ശിച്ചവരോട് ഫെഡറര്‍ക്ക് പരാതിയില്ല. എല്ലാവര്‍ക്കുമായ് അയാള്‍ ഈ കിരീടം സമര്‍പ്പിച്ചു.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ മാരിന്‍ സിലിച്ചിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ കിരീടം ചൂടിയത്. കിരീടം സ്വീകരിച്ച ശേഷമാണ് സ്വിസ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ വികാരാധീനനായത്. 36-ാം വയസ്സിലാണ് റോജര്‍ ഫെഡറര്‍ ഈ കിരീടം ചൂടുന്നത്. ആറാമത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും കരിയറിലെ ഇരുപതാമത്തെ ഗ്രാന്‍സ്ലാം കിരീടവുമാണ് റോജര്‍ ഫെഡററെ തേടിയെത്തിയത്. ടെന്നീസിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന ഫെഡറര്‍ക്ക് പ്രായമായെന്നും കളിക്കളം വിടാന്‍ സമയമായെന്നും അദ്ദേഹത്തിന്റെ ആരാധകരടക്കം പലരും പലപ്പോഴായി പറഞ്ഞിട്ടുള്ളതാണ്. അവരെയെല്ലാം അതിശയിപ്പിക്കാന്‍ റോജര്‍ ഫെഡറര്‍ക്ക് സാധിച്ചു.
അതെ,പ്രായം ഒന്നിനും എതിരല്ല. അയാള്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ‘ലെജന്‍ഡ്’ എന്ന് അക്ഷരം തെറ്റാതെ വിളിക്കാവുന്ന പ്രതിഭാസം. അയാള്‍ ഒരിക്കല്‍ കൂടി ആ വാക്കുകള്‍ക്ക് ഉദാഹരണമാകുകയാണ്…
Form is Temporary Class is Permanent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here