കൊവിഡ് മരണം കണക്കിലെടുക്കണം; യോഗിയുടെ കന്‍വാര്‍ യാത്രയ്‌ക്കെതിരെ പുഷ്‌കര്‍ സിംഗ് ധാമി

കൊവിഡ് വ്യാപന സമയത്തെ യോഗി ആദിത്യനാഥിന്റെ കാന്‍വര്‍ യാത്രയെ പരിഹസിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പിഷ്‌കര്‍ സിംഗ് ധാമി. ദൈവം തന്ന ജീവനെടുക്കുന്നത് ദൈവത്തിന് ഇഷ്ടപെടില്ലെന്നാണ് കൊവിഡ് മരണം വര്‍ധിക്കുന്നതിനെ ധാമി വിശേഷിപ്പിച്ചത്. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കാന്‍വര്‍ യാത്ര ഉപേക്ഷിക്കാന്‍ ഉത്തരാഖണ്ഡ് മുന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. പുഷ്‌കര്‍ സിംഗ് ധാമി ചുമതലയേറ്റെടുത്തതിന് ശേഷം തീര്‍ത്ഥാടനം സംബന്ധിച്ച തീരുമാനം പുനപരിശോധിക്കാനും തീരുമാനമെടുത്തു. കാന്‍വര്‍ യാത്രയില്‍ കൂടുതലും പങ്കെടുക്കുന്നത് ഹരിയാന, യുപി, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ്. ആ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ധാമി വ്യക്തമാക്കി. ‘വിശ്വാസം പ്രധാനമാണ്, എങ്കിലും ആളുകളുടെ ജീവനാണ് വലുത്. കൊവിഡ് ബാധിച്ച് ആളുകള്‍ മരിക്കുമ്പോള്‍ ദൈവം തന്ന ജീവന്‍ നഷ്ടപ്പെടുത്തുന്നത് അദ്ദേഹം ഇഷ്ടപ്പെടില്ല’. പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.
Story Highlights: pushkar singh dhami, yogi adithya nath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here