Advertisement

672 ഗോളുകൾ; 6 ഗോൾഡൻ ഷൂ; ഇപ്പോൾ കോപ്പ കിരീടവും; ഫുട്‌ബോൾ മാന്ത്രികൻ മാത്രമല്ല, മെസി റെക്കോർഡുകളുടെ രാജകുമാരനും

July 11, 2021
Google News 2 minutes Read
records in the name of messi

ഫുട്‌ബോളിന്റെ മാന്ത്രികൻ…കഴിഞ്ഞ 17 വർഷമായി ഫുട്‌ബോൾ ആരാധകരുടെ ഹൃദയസ്ഥാനത്താണ് ലയണൽ മെസി എന്ന പേര്….1993 ന് ശേഷം അർജന്റീനയ്ക്കായി രണ്ടാം കോപ്പ കിരീടം നേടുമ്പോൾ മെസിയുടെ കരിയറിലെ മറ്റൊരു പൊൻതൂവലായി അത്.

ഫുട്‌ബോൾ മജീഷ്യനായ മെസി റെക്കോർഡുകളുടെ രാജകുമാരൻ കൂടിയാണ്. 672 ഗോളുകൾ, 6 ഗോൾഡൻ ഷൂസ്, തുടങ്ങി മെസിയുടെ പേരിലുള്ള പട്ടങ്ങൾ തകർക്കാൻ മറ്റാർക്കും ഇതുവരെ സാധിച്ചിട്ടില്ല.

റെക്കോർഡുകൾ ഇങ്ങനെ :

ഏറ്റവും കൂടുതൽ ബാലൺ ദി ഓർ പുരസ്‌കാരം നേടിയ വ്യക്തി- 6 എണ്ണം

ലാലിഗ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ വ്യക്തി- 474

ബാർസലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ വ്യക്തി- 672

ബാർസലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ കളിച്ച വ്യക്തി- 778 കളികൾ

അർജന്റീന കളിക്കാരൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ വ്യക്തി- 76

ഒറ്റ സീസണിൽ ബാർസലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ വ്യക്തി- 73

ഏറ്റവും കൂടുതൽ ഗോൾഡൻ ഷൂ പുരസ്‌കാരം സ്വന്തമാക്കിയ കായിക താരം- 6

ലാലിഗ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടിയ വ്യക്തി- 36

ലാലിഗ സീസണിൽ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടിയ വ്യക്തി – 8

യൂറോ കപ്പ്/ചാമ്പ്യൻസ് ലീഗ്‌ മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം- 5

records in the name of messi

2004 ൽ ബാർസലോണയ്ക്ക് വേണ്ടി ബൂട്ട് അണിഞ്ഞ് തുടങ്ങിയ മെസി 2005ലാണ് അർജന്റീന ദേശിയ ടീമിന് വേണ്ടി കളിക്കളത്തിലിറങ്ങുന്നത്. പിന്നീട് നിരവധി മത്സരങ്ങൾ… നിരവധി കപ്പുകൾ …ഇപ്പോൾ ഏറെ ആവേശങ്ങൾക്കും, ആശങ്കകൾക്കും, പ്രതീക്ഷകൾക്കുമൊടുവിൽ ഒരു കോപ്പ കിരീടവും…

Story Highlights: records in the name of messi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here