ഇറ്റാലിയന്‍ മതില്‍ കിയെല്ലിനി യുവന്റസില്‍ തുടരും; പുതിയ കരാര്‍ അംഗീകരിച്ചു

യുവന്റസ് ക്യാപ്റ്റനായ കിയെല്ലിനി ക്ലബില്‍ തുടരും. വെറ്ററന്‍ താരം ഒരു വര്‍ഷത്തേക്ക് തുടരാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. യൂറോ കപ്പിന് പിന്നാലെ പുതിയ കരാര്‍ ഒപ്പുവെക്കും. 2022 ജൂണ്‍ വരെയുള്ള കരാര്‍ ആകും താരം ഒപ്പുവെക്കുന്നത്.
കഴിഞ്ഞ രണ്ടു സീസണില്‍ ഭൂരിഭാഗം മത്സരങ്ങളും പരിക്ക് കാരണം നഷ്ടമായ താരമാണ് കിയെല്ലിനി. എന്നാല്‍ ഇറ്റലിക്കായി ഇപ്പോള്‍ നടത്തുന്ന പ്രകടനങ്ങള്‍ കിയെല്ലിനിയുടെ മികവ് കാണിച്ചു തരുന്നുണ്ട്. 2005 മുതല്‍ യുവന്റസ് ഡിഫന്‍സില്‍ ഉള്ള താരമാണ് കിയെല്ലിനി. യുവന്റസിനൊപ്പം 9 സീരി എ കിരീടം അദ്ദേഹം നേടിയിട്ടുണ്ട്. ഡ്രസിങ് റൂമിയില്‍ കിയെല്ലിനിയുടെ സാന്നിദ്ധ്യവും യുവന്റസിന് അത്യാവശ്യമാണ്.
നേരത്തെ ക്ലബ് വിടും എന്ന് കരുതപ്പെട്ടിരുന്ന കിയെല്ലിനി അലെഗ്രിയുടെ യുവന്റസിലേക്കുള്ള തിരിച്ചുവരവോടെയാണ് തീരുമാനം മാറ്റിയത്. കിയെല്ലിനിയെ ക്ലബില്‍ നിലനിര്‍ത്തണം എന്ന് അലെഗ്രി ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here